16 April Tuesday

അലെയ്‌ഡയ്‌ക്ക്‌ ഡൽഹിയിൽ ആവേശോജ്വല സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023


ന്യൂഡൽഹി
ചെ ഗുവേരയുടെ മകൾ അലെയ്‌ഡയ്ക്കും ചെറുമകൾ എസ്‌തെഫാനിയായിക്കും ഡൽഹിയിൽ ആവേശോജ്വല സ്വീകരണം. സുർജിത്ത്‌ ഭവനിൽ ക്യൂബൻ ഐക്യദാർഢ്യ സമിതി ഒരുക്കിയ സ്വീകരണത്തിൽ ചെയെ നെഞ്ചേറ്റുന്ന നൂറുകണക്കിനാളുകൾ വിപ്ലവഗാനങ്ങൾ ആലപിച്ചും മുദ്രാവാക്യങ്ങൾ ഉയർത്തിയും ആവേശപൂർവം പങ്കാളികളായി. 

ജെഎൻയുവിൽനിന്നും ഡൽഹി സർവകലാശാലയിൽനിന്നും മലയാളികളടക്കം നിരവധി വിദ്യാർഥികൾ ചെയുടെ മകളെയും ചെറുമകളെയും കാണാനും അഭിവാദ്യം അർപ്പിക്കാനും സുർജിത്ത്‌ ഭവനിലേക്ക്‌ എത്തി. അലെയ്‌ഡയെ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ്‌ ഐഷി ഘോഷ്‌ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സ്വീകരണത്തിന്‌ നന്ദി പറഞ്ഞ അലെയ്‌ഡ യുഎസ്‌ ഉപരോധത്തിൽ ക്യൂബ അനുഭവിക്കുന്ന ദുരിതങ്ങൾ വിവരിച്ചു. ചെ മാനവികതയ്‌ക്കായാണ്‌ നിലകൊണ്ടത്‌–- അലെയ്‌ഡ പറഞ്ഞു.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ക്യൂബൻ അംബാസഡർ അലജാൻഡ്രോ സിമൻകാസ്‌ മാരിൻ, ഐക്യദാർഢ്യ സമിതി കൺവീനർ എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ‘ദ വയർ’ എഡിറ്റർ സിദ്ധാർഥ്‌ വരദരാജൻ തുടങ്ങിയവർ സംസാരിച്ചു.

അലെയ്ഡ ഗുവേരയ്ക്ക് ഡൽഹിയിൽ നൽകിയ സ്വീകരണത്തിൽ ഡി രാജ, സീതാറാം യെച്ചൂരി, എസ്തെഫാനിയ ഗുവേര, എം എ ബേബി, മനോജ് ഝ എന്നിവർ   ഫോട്ടോ: കെ എം വാസുദേവൻ

അലെയ്ഡ ഗുവേരയ്ക്ക് ഡൽഹിയിൽ നൽകിയ സ്വീകരണത്തിൽ ഡി രാജ, സീതാറാം യെച്ചൂരി, എസ്തെഫാനിയ ഗുവേര, എം എ ബേബി, മനോജ് ഝ എന്നിവർ ഫോട്ടോ: കെ എം വാസുദേവൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top