24 April Wednesday

അഖിലേഷ്‌ കർഹാലിൽ മൽസരിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

ന്യൂഡൽഹി > യുപിയിൽ സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌ മെയിൻപുരി ജില്ലയിലെ കർഹാൽ മണ്ഡലത്തിൽനിന്ന്‌ മത്സരിക്കും. എസ്‌പി ശക്തികേന്ദ്രമാണിത്‌. 2002ൽ ഒഴികെ 1993 മുതൽ എസ്‌പിയാണിവിടെ ജയിക്കുന്നത്‌. നിലവിൽ എസ്‌പിയുടെ സോബരൻ യാദവാണ്‌ എംഎൽഎ.

മൽസരിക്കില്ലെന്ന്‌  അഖിലേഷ്‌ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഗൊരഖ്‌പുരിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ മൽസരിക്കാൻ തീരുമാനിച്ചതോടെയാണ് അഖിലേഷിനുമേൽ സമ്മർദമേറിയത്‌. അസംഗഢിൽനിന്നുള്ള ലോക്‌സഭാംഗമാണ്‌ അഖിലേഷ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top