17 September Wednesday

അഖിലേഷ്‌ യാദവ്‌ മത്സരിച്ചേക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022


ന്യൂഡൽഹി  
യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ  സമാജ്‌വാദി പാർടി  അധ്യക്ഷന്‍ അഖിലേഷ്‌ യാദവ്‌ മത്സരിച്ചേക്കും. നിലവിൽ അസംഗഢ് ലോക്‌സഭാംഗമാണ്‌. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്‌പ്പുരിൽ മത്സരിക്കുന്നതിനാല്‍ അഖിലേഷും മത്സരിക്കണമെന്ന് എസ് പിയില്‍ ആവശ്യം ശക്തമായി. അസംഗഢ്‌ ഉൾപ്പെടുന്ന കിഴക്കൻ യുപിയിലോ ലഖ്‌നൗ ഉൾപ്പെടുന്ന മധ്യയുപിയിലോ മത്സരിച്ചേക്കാം. രണ്ട് സീറ്റിൽ മത്സരിക്കാനും സാധ്യത.

മത്സരിക്കില്ലെന്നും പ്രചാരണത്തിന്‌ നേതൃത്വം നൽകുമെന്നും അഖിലേഷ്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ രണ്ട്‌ നിയമസഭാ തെരഞ്ഞെടുപ്പിലും അഖിലേഷ്‌ മത്സരിച്ചില്ല. 2012 ൽ മുഖ്യമന്ത്രിയായപ്പോള്‍ ലെജിസ്ലേറ്റീവ്‌ കൗൺസിലിലൂടെയാണ്‌ സഭയിൽ എത്തിയത്‌.  മത്സരിക്കുന്നുണ്ടെങ്കിൽ അസംഗഢുകാരുടെ അഭിപ്രായം തേടിയശേഷം മാത്രമെന്ന് അഖിലേഷ്‌ പ്രതികരിച്ചു. എല്ലാവർക്കും മത്സരിക്കാന്‍ അവകാശമുണ്ടെന്നാണ്  യോഗി ആദിത്യനാഥ്  ഈ വാര്‍ത്തയോട് പ്രതികരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top