28 March Thursday

പീഡിപ്പിച്ച വ്യക്തിയെ മുറിയില്‍ പൂട്ടിയിട്ട് പൊലീസിനെ അറിയിച്ച് എയര്‍ഹോസ്റ്റസ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

ന്യൂഡല്‍ഹി> തന്നെ പീഡിപ്പിച്ച വ്യക്തിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം പൊലീസിനെ വിളിച്ച് എയര്‍ഹോസ്റ്റസ്. ഡല്‍ഹിയില്‍ മെഹ്‌റോളി പ്രദേശത്ത് തിങ്കളാഴ്ചയാണ് സംഭവം. അക്രമി ഹര്‍ജീത് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാന്‍പൂര്‍ സ്വദേശിയായ ഹര്‍ജീത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രദേശത്തെ ബ്ലോക് പ്രസിഡന്റാണെന്നും വിവരമുണ്ട്.

  'പീഡനം സംബന്ധിച്ച് ഒരു ഫോണ്‍ കോള്‍ ഞായറാഴ്ച വന്നിരുന്നു. ഒന്നര മാസമായി പരിചയമുള്ള അയല്‍വാസിയാണ് തന്നെ ആക്രമിച്ചതെന്ന് യുവതി പറഞ്ഞു. മദ്യപിച്ച് തന്റെ മുറിയിലെത്തിയ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് ഫോണ്‍ കോളില്‍ യുവതി പരാതിയില്‍ പറഞ്ഞു'- ഡല്‍ഹി സൗത്ത് ഡെപ്യൂട്ടി കമീഷണര്‍  ചന്ദ്രന്‍ ചൗധരി മാധ്യമങ്ങളോട്  വ്യക്തമാക്കി.

പീഡനം, മനപൂര്‍വ്വം പരിക്കേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വാക്കുകള്‍ പറയല്‍, പ്രവൃത്തികള്‍ ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top