26 April Friday

അഖിലേന്ത്യ കിസാൻ കൗൺസിൽ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022


ഹൈദരാബാദ്‌
അഖിലേന്ത്യാ കിസാൻസഭയുടെ കിസാൻ കൗൺസിലിന്‌ ഹൈദരാബാദിൽ തുടക്കമായി. കർഷകപ്രക്ഷാഭം ഉജ്വല വിജയമാക്കുന്നതിൽ കൗൺസിൽ അംഗങ്ങൾ വഹിച്ച പങ്കിനെ പ്രസിഡന്റ്‌ ഡോ. അശോക്‌ ധാവ്‌ളെ അധ്യക്ഷപ്രസംഗത്തിൽ അഭിനന്ദിച്ചു. ആർഎസ്‌എസ്‌–-ബിജെപി ഭരണം സാമ്രാജ്യത്വത്തിന്റെയും കോർപറേറ്റ്‌ വർഗീയതയുടെയും പ്രതീകമായി മാറിയിരിക്കയാണ്‌. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള റിപ്പോർട്ട്‌ അവതരിപ്പിച്ചു.

തുടർന്ന്‌ റിപ്പോർട്ടിന്മേൽ ചർച്ച തുടങ്ങി. അശോക്‌ ധാവ്‌ളെ പതാക ഉയർത്തിയതോടെയാണ്‌ കൗൺസിലിന്‌ തുടക്കമായത്‌. എൻ കെ ശുക്ല അനുശോചനപ്രമേയം അവതരിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top