29 March Friday
അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ ആയിരങ്ങൾ റാലിയിൽ അണിനിരന്നു

ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരമില്ല ; ഗ്രേറ്റർ നോയിഡയിൽ കർഷക പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023

ഫോട്ടോ: പി വി സുജിത്


ഗ്രേറ്റർ നോയിഡ
പതിമൂന്ന്‌ വർഷംമുമ്പ്‌ ഭൂമി ഏറ്റെടുത്തപ്പോൾ നഷ്ടപരിഹാരം സംബന്ധിച്ച്‌ കർഷകർക്ക്‌ നൽകിയ ഉറപ്പ്‌ പാലിക്കാത്തതിൽ പ്രതിഷേധിച്ച്‌ അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡ വികസന അതോറിറ്റി ആസ്ഥാനം ഉപരോധിച്ചു. ആയിരക്കണക്കിന്‌ കർഷകർ പങ്കെടുത്ത റാലിയും നടന്നു.

സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌, അഖിലേന്ത്യ കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ ഹന്നൻ മൊള്ള, ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌, ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ തുടങ്ങിയവർ അഭിവാദ്യംചെയ്‌തു. കിസാൻസഭ ജില്ലാ നേതാക്കളും സംസാരിച്ചു. അതോറിറ്റി ആസ്ഥാനത്തിനു മുന്നിൽ 21 ദിവസമായി ധർണ നടന്നുവരികയാണ്‌. 2010ൽ ഭൂമി ഏറ്റെടുത്തപ്പോൾ എത്തിച്ചേർന്ന കരാറിൽ നഷ്ടപരിഹാരവും കർഷകരുടെ പുനരധിവാസവും വ്യവസ്ഥയുണ്ടായിരുന്നു. ഇതൊന്നും പാലിച്ചിട്ടില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top