25 April Thursday

ഭൂമിക്കുവേണ്ടി ആദിവാസിപ്പോരാട്ടം 
ശക്തമാക്കണം: ഹന്നൻമൊള്ള

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022


ന്യൂഡൽഹി
ഭൂമിക്കുവേണ്ടിയുള്ള ആദിവാസി പോരാട്ടങ്ങൾ ശക്തിപ്പെടുത്തണമെന്ന്‌ അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള.  ഡൽഹിയിൽ ആരംഭിച്ച ഭൂമി അധികാർ ആന്ദോളന്റെ (ബിഎഎ) ദ്വിദിന ദേശീയ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറുകണക്കിനു വർഷങ്ങളായി ഭൂമിയുടെ അവകാശത്തിന്‌ കർഷകരും ആദിവാസികളും പോരാടുകയാണ്‌. 2013ൽ ഭൂമി ഏറ്റെടുക്കൽ നിയമം കൊണ്ടുവന്നു. 

വികസനപദ്ധതികൾക്കടക്കം ഭൂമി ഏറ്റെടുക്കുമ്പോൾ വിപണി വിലയ്‌ക്ക്‌ പുറമെ കർഷകരുടെ അനുമതി വാങ്ങണമെന്നാണ്‌ വ്യവസ്ഥ.  എന്നാൽ, മോദി സർക്കാർ അതെല്ലാം അട്ടിമറിച്ചു. ഭൂമിക്കും വിഭവങ്ങൾക്കുമായി ആദിവാസികൾക്കൊപ്പം ശക്തമായ പ്രക്ഷോഭം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കിസാൻ സഭ ദേശീയ അധ്യക്ഷൻ അശോക് ധാവ്‌ലെ,  ബിഎഎ നേതാക്കളായ മേധാ പട്കർ, സുനേലം, ഉൽക്ക മഹാജൻ, അശോക് ചൗധരി, എഐകെഎംഎസ് പ്രസിഡന്റ് സത്യവാൻ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top