25 April Thursday

അഗ്നിപഥ്: എതിർ ഹർജി പരിഗണിക്കുന്നത്‌ ചീഫ്‌ ജസ്റ്റിസ്‌ തീരുമാനിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

ന്യൂഡൽഹി> അഗ്നിപഥ്‌ പദ്ധതി പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട്‌ നിർദേശിക്കണമെന്ന പൊതുതാൽപ്പര്യ ഹർജി എപ്പോൾ പരിഗണിക്കുമെന്നതിൽ ചീഫ്‌ ജസ്റ്റിസ്‌ തീരുമാനമെടുക്കുമെന്ന്‌ സുപ്രീംകോടതി അവധിക്കാലബെഞ്ച്‌. ചീഫ്‌ ജസ്റ്റിസിന്റെ നിർദേശം ലഭിച്ചശേഷം ഹർജി അനുയോജ്യമായ ബെഞ്ചുമുമ്പാകെ ലിസ്റ്റ്‌ ചെയ്യുമെന്നും ജസ്റ്റിസ്‌ സി ടി രവികുമാർ അധ്യക്ഷനായ അവധിക്കാലബെഞ്ച്‌ അറിയിച്ചു.

ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും പദ്ധതി സ്‌റ്റേ ചെയ്യണമെന്നുമാണ്‌ അഡ്വ. ഹർഷ്‌ അജയ്‌ സിങ്‌ ആവശ്യപ്പെട്ടത്‌. ഹർജികൾ പരിഗണിക്കുന്നതിനുമുമ്പ്‌ തങ്ങളുടെ വാദം കേൾക്കണമെന്ന്‌ കേന്ദ്രം തടസ്സഹർജി സമർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top