11 December Monday

ആദിത്യ എൽ1 സൂര്യവഴിയിലേക്ക്‌ 
19 ന്‌ തൊടുക്കും ; നാലാം പഥം 
ഉയർത്തലും വിജയകരം

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023


തിരുവനന്തപുരം
ഐഎസ്‌ആർഒയുടെ പ്രഥമ സൗരപര്യവേക്ഷണ ഉപഗ്രഹം ആദിത്യ എൽ 1 നേരിട്ട്‌ സൂര്യവഴിയിലേക്ക്‌ നീങ്ങും. 19ന്‌പുലർച്ചെ രണ്ടിന്‌ പേടകത്തിലെ ത്രസ്‌റ്ററുകൾ ജ്വലിപ്പിക്കുന്നതോടെ ഭൂമിയുടെ ആകർഷണ വലയം ഭേദിച്ച്‌ പേടകം കുതിക്കും. ട്രാൻസ്‌ ലഗ്രാഞ്ചിയൻ പോയിന്റ്‌ 1 ഇൻസേർഷൻ എന്ന പേരിലുള്ള  ഈ പ്രക്രിയ നിയന്ത്രിക്കുന്നത്‌ ബംഗളൂരുവിലെ കേന്ദ്രമായ ഇസ്‌ട്രാക്കിൽനിന്നാണ്‌. മൗറീഷ്യസ്‌, ഫിജി, പോർട്ട്‌ബ്ലെയർ തുടങ്ങിയ ട്രാക്കിങ്‌ സ്‌റ്റേഷനുകളുടെ സഹായവുമുണ്ടാകും. ഭൂമിയിൽനിന്ന്‌ 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച്‌ 1 പോയിന്റിലേക്കുള്ള യാത്രയ്‌ക്കിടയിൽ ചില പാത തിരുത്തൽ പ്രക്രിയ കൂടിയുണ്ടാകും. ഇതിനായി ത്രസ്‌റ്ററുകൾ ചെറിയ തോതിൽ ജ്വലിപ്പിക്കേണ്ടിവരുമെന്ന്‌ ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ്‌ സോമനാഥ്‌ പറഞ്ഞു. ജനുവരി ആദ്യവാരം പേടകം ലക്ഷ്യത്തിലെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഭൂമിയുടെ ഗുരുത്വാകർഷണത്തിൽനിന്ന്‌ ലക്ഷ്യത്തിലേക്ക്‌ തൊടുത്തുവിടുന്നത്‌ സങ്കീർണമെങ്കിലും വിജയകരമായി നടത്താനാകുമെന്നും സോമനാഥ്‌ പറഞ്ഞു. അതിനിടെ ആദിത്യയുടെ നാലാം പഥം ഉയർത്തലും വിജയകരമായി പൂർത്തീകരിച്ചു. വെള്ളി പുലർച്ചെ 2.15 ന്‌ നടത്തിയ ജ്വലനത്തോടെ പേടകം ഭൂമിയിൽനിന്ന്‌  കൂടിയ ദൂരമായ 1.22 ലക്ഷം കിലോമീറ്ററിലേക്ക്‌ നീങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top