കൊൽക്കത്ത
ബിജെപിക്കെതിരെ പോരാടാൻ തൃണമൂലിന് കോൺഗ്രസ് പിന്തുണ നൽകണമെന്ന മമത ബാനർജിയുടെ നിർദേശംതള്ളി ബംഗാൾ പിസിസി പ്രസിഡന്റ് അധിർ രഞ്ജൻ ചൗധരി. മമതയുടെ നിർദേശം പരിഹാസ്യവും അതിമോഹവുമാണ്, കള്ളന്മാരുമായി കൂട്ടുകൂടാൻ പോകില്ലെന്ന് ഞങ്ങൾ മുമ്പേ പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് കോൺഗ്രസിന് മുന്നേറണമെങ്കിൽ മമതയെ തോൽപ്പിച്ചുതന്നെ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു
2024ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായ മേഖലയിൽ അവർക്ക് പിന്തുണ നൽകാൻ തൃണമൂൽ തയ്യാറാണ്. പക്ഷേ, തൃണമൂലുമായി പോരാടാതെ കോൺഗ്രസും രാഷ്ട്രീയ സഹവർത്തിത്വം കാണിക്കണമെന്ന മമതയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..