19 April Friday

മൈസൂരുവില്‍ കാറും ബസും കൂട്ടിയിടിച്ച് 10 മരണം

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

ബം​ഗളൂരു> കര്‍ണാടകത്തില്‍ മൈസൂരുവിനടുത്ത് ടി നരസിപുരയില്‍ കാറും ബസും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. രണ്ടു കുട്ടികളടക്കമുള്ള കാര്‍ യാത്രികരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

ബെല്ലാരിയിലെ സം​ഗനക്കലില്‍നിന്ന് മൈസൂരുവില്‍ വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു സംഘം. വാടകയ്ക്കെടുത്ത കാറില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെയാണ് തിങ്കൾ വൈകിട്ട് മൂന്നോടെ അപകടമുണ്ടായത്. ഇന്നോവ കാര്‍ എതിരെ വന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top