26 April Friday

പാൻ– ആധാർ ബന്ധിപ്പിക്കൽ; സമയപരിധി നീട്ടണം: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

ന്യൂഡൽഹി> ആധാർ–- പാൻ ബന്ധിപ്പിക്കലിനുള്ള സമയപരിധി ഒരു വർഷംകൂടിയെങ്കിലും നീട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ ധനമന്ത്രി നിർമല സീതാരാമന്‌ കത്ത്‌ നൽകി. ഇതുസംബന്ധിച്ച്‌ ആദായനികുതി നിയമത്തിലുള്ള വ്യവസ്ഥകൾ ജനസംഖ്യയിൽ ഭൂരിപക്ഷത്തിനും അറിയില്ല.

ഇതേക്കുറിച്ച്‌ സർക്കാർ വ്യാപകമായ ബോധവൽക്കരണം നടത്തണം. മാർച്ച്‌ 31നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ പ്രവർത്തനരഹിതമാകും. സാധാരണക്കാരാണ്‌ ഇതിന്റെ ഇരകളായി മാറുക. പാൻ പ്രവർത്തനരഹിതമാകുന്ന സാധാരണക്കാരുടെ പേരിൽ നിയമനടപടി എടുക്കരുത്‌. പാൻ– -ആധാർ ബന്ധിപ്പിക്കൽ സൗജന്യമായി നടത്താനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും തപൻ സെൻ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top