27 April Saturday

അദാനിയുടെ ഓഹരി തട്ടിപ്പ്: ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

ന്യൂഡൽഹി> ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ വൻ തിരിമറികളെ കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തലുകൾ സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അനേഷിക്കണമെന്ന്‌ സിപിഐ എം.

80,000 കോടി രൂപയാണ് എല്‍ഐസി അദാനിക്കമ്പനികളിൽ നിക്ഷേപിച്ചിട്ടുള്ളത്. അദാനിയെടുത്ത വായ്‌പയില്‍ 40 ശതമാനവും എസ്‌ബിഐയില്‍ നിന്നാണ്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഓഹരിവിപണയിൽ അദാനി ​ഗ്രൂപ്പിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. അദാനിയുടെ കൂപ്പുകുത്തലിലൂടെ ജനങ്ങളുടെ പണമാണ് നഷ്ടമാകുന്നത്. ഈ വിഷയം വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ ഉന്നയിക്കുമെന്നും സിപിഐ എം കേന്ദ്രകമ്മറ്റി വ്യക്തമാക്കി.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top