27 April Saturday

ഡൽഹിയിൽ 16 കാരിയെ സുഹൃത്ത്‌ കുത്തിക്കൊന്നു ; കത്തികൊണ്ടും കല്ലുകൊണ്ടും ആക്രമിച്ചത് പല തവണ

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

പെൺകുട്ടിയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ

ന്യൂഡൽഹി> ഡൽഹി രോഹിണിയിൽ 16 കാരിയെ സുഹൃത്ത്‌ ക്രൂരമായി കൊലപ്പെടുത്തി.  15ലധികം തവണ കത്തികൊണ്ട് കുത്തുകയും കല്ലുകൊണ്ട് തലയ്ക്ക് പലതവണ അടിക്കുകയും ചെയ്താണ് കൊലപ്പെടുത്തിയത്. സാക്ഷി ദീക്ഷിത് (16) ആണ്  കൊല്ലപ്പെട്ടത്. പ്രതി സഹിൽ (20) എന്നയാളാണ് പ്രതിയെന്നും ഇയാൾക്കായി തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങലുും പുറത്തുവന്നു.

ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നും എന്നാൽ ശനിയാഴ്ച വൈകുന്നരം ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് ഞായറാഴ്ച വൈകീട്ട് പെൺകുട്ടിയെ ഇയാൾ ആക്രമിക്കുകയായിരുന്നു. സാക്ഷിയെ പ്രതി പല തവണ കത്തികൊണ്ട് കുത്തി. ഒരു തവണ ശരീരത്തിൽ കുടുങ്ങിയ കത്തി പ്രയാസപ്പെട്ട് വലിച്ചെടുത്ത് വീണ്ടും കുത്തുന്നുണ്ട്. നിലത്തുവീണ പെൺകുട്ടിയുടെ തലയിലേക്ക് കോൺക്രീട്ട് കട്ട എടുത്തിട്ടു. നിരവധി തവണയാണ് കല്ലെടുത്ത് പെൺകുട്ടിയുടെ തലയിലിടുന്നത്.

ആക്രമണം കണ്ട് ആളുകൾ തടിച്ചുകൂടുന്നുണ്ടെങ്കിലും ആരും തടയാന്‍ ശ്രമിക്കുന്നില്ല. ഇതിനുശേഷം നടന്നുപോയ പ്രതി വീണ്ടും വന്ന് കോൺക്രീട്ട് കട്ട പലതവണയായി എടുത്തിട്ടു. പെൺകുട്ടിയുടെ ശരീരത്തിൽ ചവിട്ടുകയും ചെയ്തശേഷമാണ് പ്രതി സ്ഥലത്ത് നിന്നും പോകുന്നത്.

സുഹൃത്തിന്‍റെ മകന്‍റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാന്‍ പോയ പെൺകുട്ടിയെ കാമുകന്‍ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. നാട്ടുക്കാരിൽ ചിലർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top