19 April Friday

ജമ്മു കശ്‍മീരിൽ തുരങ്കം തകർന്ന് മരിച്ചവരുടെ എണ്ണം 9 ആയി

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

ശ്രീന​ഗർ> ജമ്മു കശ്‍മീരിലെ റംബാൻ ജില്ലയിൽ നിർമാണത്തിലിരുന്ന  തുരങ്കം തകർന്ന് മരിച്ച തൊഴിലാളികളുടെ എണ്ണം ഒമ്പതായി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരാളെ കണ്ടെത്താൻ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. വെള്ളിയാഴ്ച കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവച്ചിരുന്നു.

ശനിയാഴ്ച എട്ട് മൃതദേഹംകൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഒമ്പതായത്. വ്യാഴം രാത്രി പത്തേകാലോടെയാണ് റംബാനിലെ ഖൂനി നല്ലയ്ക്ക് സമീപം ദേശീയപാതയിലെ  തുരങ്കം തകർന്നത്. 13 തൊഴിലാളികളാണ് ഈ സമയം തുരങ്കത്തിലുണ്ടായിരുന്നത്. മൂന്ന് പേരെ രക്ഷാപ്രവർത്തകർ വ്യാഴാഴ്ച പുറത്തെത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top