നോയിഡ > ഗ്രേറ്റർ നോയിഡയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകർന്ന് 8 പേർ മരിച്ചു. ഗ്രേറ്റർ നോയിഡയിലെ അമ്രപാലി ഗ്രൂപ്പിൻറെ ഡ്രീം വാലി പ്രോജക്‌ട് സൈറ്റിൽ വെള്ളിയാഴ്‌ച രാവിലെയാണ് അപകടം നടന്നത്. 4 തൊഴിലാളികൾ ഇന്നലെ തന്നെ മരിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് നാല് പേർ കൂടി മരണപ്പെട്ടത്.
9 പേരാണ് സംഭവം നടക്കുമ്പോൾ ലിഫ്റ്റിലുണ്ടായിരുന്നത്. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ പതിനാലാം നിലയിൽനിന്നാണ് ലിഫ്റ്റ് താഴെ വീണത്. കുറ്റകരമായ നരഹത്യ, അശ്രദ്ധ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 9 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ലിഫ്റ്റ് തകരാനുള്ള കാരണത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഗ്രേറ്റർ നോയിഡ ജില്ലാ മജിസ്‌ട്രേറ്റ് മനീഷ് വർമ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..