20 April Saturday

ഗുജറാത്തിൽ കോവിഡ്‌ ആശുപത്രിയിൽ തീപിടുത്തം ; 6 മരണം

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020

തീപിടുത്തമുണ്ടായ ആശുപത്രി . ഫോട്ടോ :എഎൻഐ


രാജ്കോട്ട്> ഗുജറാത്ത് രാജ്കോട്ടിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 6 പേർ മരിച്ചു.  ഐസിയുവിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്.

രാജ്കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ് അപകടമുണ്ടായത്. രണ്ടാം നിലയിലെ ഐസിയുവിലാണ് തീ പടർന്നത്. പതിനൊന്ന് പേരാണ് സംഭവസമയത്ത് ഐസിയുവിലുണ്ടായിരുന്നത്.

ആശുപത്രിയിലുണ്ടായിരുന്ന 30 പേരെ മറ്റ്‌ ആശുപത്രികളിലേക്ക്‌ മാറ്റി. മുഖ്യമന്ത്രി  വിജയ്‌ രൂപാണി അന്വേഷണത്തിന്‌ ഉത്തരവിട്ടു. ഇത്‌ രണ്ടാം തവണയാണ്‌ ഗുജറാത്തിൽ കോവിഡ്‌ ആശുപത്രിയിൽ തീപിടുത്തമുണ്ടാകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top