24 April Wednesday

ബീഫ്‌ കൈവശംവച്ചെന്നാരോപിച്ച്‌ ക്രൂരമർദനം; പരിക്കേറ്റയാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 10, 2023

പട്‌ന> രാജ്യത്ത്‌ ബീഫ്‌ കൈവശംവച്ചെന്നാരോപിച്ച്‌ വീണ്ടും ആൾക്കൂട്ടക്കൊല. ബിഹാറിൽ ആൾക്കൂട്ടം മർദിച്ച മധ്യവയസ്‌കൻ മരിച്ചു. സിവാൻ ജില്ലയിലെ ഹസൻപുർ സ്വദേശി നസീം ഖുറേഷി (56) ആണ്‌ കൊല്ലപ്പെട്ടത്‌.

ബന്ധുവിനെ കാണാനായി അനന്തരവൻ ഫിറോസ് അഹമ്മദ് ഖുറേശിക്കൊപ്പം പോകുകയായിരുന്ന നസീമിനെ ജോഗിയയിൽവച്ച്‌ ഹിന്ദുത്വവാദികൾ പിടികൂടി മർദിക്കുകയായിരുന്നു. ഒരു മുസ്ലിം പള്ളിക്ക് സമീപത്തുനിന്നും ബീഫ്‌ കൈവശം വച്ചന്നാരോപിച്ചാണ്‌ ഒരുസംഘം ഇവരെ പിടികൂടിയത്‌. മർദനത്തിനിടെ ഫിറോസ് രക്ഷപ്പെട്ടെങ്കിലും നസീമിന് രക്ഷപ്പെടാനായില്ല. സംഘം മരത്തടി കൊണ്ട് നസീമിനെ മർദിച്ചു. അവശനായ ഇദ്ദേഹത്തെ ആൾക്കൂട്ടം തന്നെയാണ് പൊലീസിന് കൈമാറിയത്. പൊലീസ് നസീമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.

സംഭവത്തിൽ ഗ്രാമത്തിന്റെ സർപഞ്ച് സുശീൽ സിങ്ങിനെയും നാട്ടുകാരായ രവി ഷാ, ഉജ്വൽ ശർമ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. നസീമിന്റെ അനന്തരവൻ ഫിറോസ് നൽകിയ പരാതിയിൽ രണ്ടു പേരെ കൂടി പൊലീസ് തിരയുന്നുണ്ട്. അതേസമയം, ഇവർ ബീഫ് കൈവശം വെച്ചതായി പൊലീസ്‌ ഇതുവരെ കണ്ടെത്തിയിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top