18 September Thursday

ഓട്ടോയ്ക്കുമേല്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് 5 മരണം

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

അമരാവതി
ആന്ധ്രപ്രദേശിലെ സത്യസായി ജില്ലയിൽ വൈദ്യുതി കമ്പി ഓട്ടോറിക്ഷയ്ക്കു മുകളിൽ പൊട്ടിവീണ് അഞ്ച് കർഷകത്തൊഴിലാളി സ്ത്രീകൾ വൈദ്യുതാഘാതമേറ്റ് മരിച്ചു.

ഡ്രൈവർ ഉൾപ്പെടെ എട്ടുപേർ രക്ഷപ്പെട്ടെങ്കിലും ​ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.  വ്യാഴം രാവിലെ ഏഴോടെ ചില്ലകൊണ്ടയ്യ പള്ളി ഗ്രാമത്തിലാണ് അപകടം. ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. മൃതദേഹങ്ങളെല്ലാം കത്തിക്കരി‍ഞ്ഞ നിലയിലാണ്.
വൈദ്യുതി ലൈനിൽ അണ്ണാൻ  ചാടിയതിനാലാണ് ഷോർട്ട്സർക്യൂട്ട് ഉണ്ടായി വൈദ്യുതി കമ്പി പൊട്ടിവീണതെന്ന വിചിത്രവാദമാണ് ആന്ധ്രപ്രദേശ് സതേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് (എപിഎസ്‌പിഡിസിഎൽ) അധികൃതർ ഉന്നയിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top