26 April Friday

വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടമായ യുവാവിന് 17.66 ലക്ഷം നഷ്ടപരിഹാരം

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022


ബം​ഗളൂരു> വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.66 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു. 2011ലാണ് കാൽനടയാത്രക്കാരനായ ബസവരാജുവിനെ ട്രക്ക് ഇടിച്ചിട്ടത്.

ജനനേന്ദ്രിയത്തിന് സാരമായ പരിക്കേറ്റതിനാൽ ഹർജിക്കാരൻ ഒന്നുകിൽ അവിവാഹിതനായി ജീവിതം നയിക്കേണ്ടിവരുമെന്നും വിവാഹം കഴിച്ചാലും ജീവശാസ്ത്രപരമായി കുട്ടികളുണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത് പരി​ഗണിച്ചാണ് നഷ്ടപരിഹാരം അനുവദിച്ചത്.

മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ  50,000 രൂപ അപകട നഷ്ടപരിഹാരം അടക്കം മറ്റ് ക്ലെയിമുകൾ ഉൾപ്പെടെ  3.73 ലക്ഷം രൂപ നൽകാനാണ് ഉത്തരവിട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top