29 March Friday

യുപിയിൽ 16കാരിയെ പൊലീസുകാരൻ ബലാത്സം​ഗം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday May 9, 2022

ലഖ്‌നൗ> ഉത്തർപ്രദേശിലെ അലിഗഡിൽ ബന്ധുവായ പതിനാറുകാരിയെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. ബുലന്ദ്ഷഹർ ജില്ലയിൽനിന്നുള്ള പൊലീസുകാരനാണ് അറസ്റ്റിലായത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ സ‌ർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.

കാസ്‌ഗഞ്ച് ജില്ലയിൽനിന്നുള്ള പെൺകുട്ടിയാണ് പീ‍ഡനത്തിനിരയായത്. സമീപ ​ഗ്രാമത്തിലുള്ള ബന്ധുവിനെ കാണാൻപോയ കുട്ടിയെ പൊലീസുകാരൻ രാത്രി ബൈക്കിൽ കയറ്റിക്കൊണ്ടുപോയശേഷം ബലാത്സം​ഗം ചെയ്യുകയായിരുന്നു. മടങ്ങിയെത്തിയ പെൺകുട്ടി അറിയിച്ചതിനെതുടർന്നാണ്‌ കുടുംബം അത്ത്രൗലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top