26 April Friday

ദി കേരള സ്റ്റോറി സിനിമ കാണിക്കാമെന്ന് പ്രലോഭിപ്പിച്ച് പതിനാലുകാരിയെ പീഡിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

മുംബൈ > കേരള സ്റ്റോറി സിനിമ കാണിക്കാമെന്ന് പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ ഏര്‍വാടയിലാണ് സംഭവം. പതിനാലുകാരിയെയാണ് സിനിമ കാണിക്കാമെന്ന വാ​ഗ്ദാനം നൽകി പ്രലോഭിപ്പിച്ച ശേഷം പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ  29കാരനായ സണ്ണി ഗുപ്‌തയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

പീഡനത്തിനിരയായ പെണ്‍കുട്ടിയും യുവാവും അയല്‍വാസികളാണ്. ഇടയ്‌ക്കിടെ ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ എത്തുമായിരുന്നു. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് എത്തിയ ഇയാൾ  കേരള സ്റ്റോറി സിനിമ കാണാന്‍ കൊണ്ടുപോകാം എന്നു പറഞ്ഞ് പണം നൽകിയ ശേഷം ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് കുട്ടി അമ്മയെ വിവരമറിയിച്ചു. അമ്മയുടെ പരാതിയിൽ പോക്സോ വകുപ്പ് ഉൾപ്പെടെ ചേർത്ത് ഏർവാട പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top