03 July Thursday

മേഘാലയയിലും കോൺഗ്രസ്‌ തരിപ്പണമായി; മുൻ മുഖ്യമന്ത്രി ഉൾപ്പെടെ 12 എംഎൽഎമാർ തൃണമൂലില്‍

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

Photo credit/fb/mukulsangma/mamatabanerjee

ന്യൂഡല്‍ഹി > മേഘാലയയിൽ മുന്‍ മുഖ്യമന്ത്രി മുഗുള്‍ സാംങ്മ ഉള്‍പ്പെടെ 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആകെ 60 അംഗങ്ങളുള്ള മേഘാലയയിൽ 17 അംഗങ്ങളാണ്‌ കോൺഗ്രസിനുള്ളത്‌. ഇതിൽ 12 പേരും കോൺഗ്രസ്‌ വിട്ടതോടെ നിയമസഭയിലെ പ്രധാന പ്രതിപക്ഷ കക്ഷിയായി തൃണമൂൽ മാറി. സ്‌പീക്കര്‍ മേത്ബ ലിങ്‌ദോക്ക് ഇക്കാര്യമറിയിച്ച് എംഎല്‍എമാര്‍ കത്ത് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി കോണ്‍ഗ്രസ് അംഗങ്ങളും നേതാക്കളുമടക്കം തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളായ കീര്‍ത്തി ആസാദ്, അശോക് തന്‍വാര്‍ എന്നിവര്‍ മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ തൃണമൂലില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് മേഘാലയ കോണ്‍ഗ്രസ് നേതാക്കളും കൂട്ടത്തോടെ കോണ്‍ഗ്രസ് വിട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top