29 March Friday

കലാലയങ്ങളെ 'സീറോ വെയിസ്‌റ്റ് ' ക്യാമ്പസുകളാക്കും; പ്രഖ്യാപനം പരിസ്ഥിതി ദിനത്തിൽ: മന്ത്രി ഡോ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

തിരുവനന്തപുരം> പരിസ്ഥിതി ദിനത്തിൽ സർവ്വകലാശാലാ ക്യാമ്പസുകളടക്കം സംസ്ഥാനത്തെ എല്ലാ കലാലയങ്ങളെയും 'സീറോ വെയിസ്റ്റ്' ക്യാമ്പസുകളായി പ്രഖ്യാപിക്കും. എൻസിസി, എൻഎസ്എസ്, കോളേജുകളിലെ മറ്റു ക്ലബ്ബുകൾ എന്നിവയെ ഏകോപിപ്പിച്ച് സമ്പൂർണ്ണ ശുചിത്വ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി.   

മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മന്ത്രി വിളിച്ചുചേർത്ത യോഗം ഇതിനുള്ള വിപുലമായ പദ്ധതിയ്ക്ക് രൂപം നൽകി. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, സാങ്കേതികവിദ്യാഭ്യാസ ഡയറക്ടർ, സർവ്വകലാശാലാ രജിസ്ട്രാർമാർ, എൻസിസി- എൻഎസ്എസ് മേധാവികൾ, കോളേജ് പ്രിൻസിപ്പാൾമാർ, വകുപ്പുതല കോർഡിനേറ്റർമാർ എന്നിവർ പങ്കെടുത്ത യോഗത്തിനാണ് മന്ത്രി ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയത്.

ക്യാമ്പസുകളിൽ സമ്പൂർണ്ണ മാലിന്യസംസ്കരണത്തിന് സംവിധാനം ഉണ്ടെന്ന് ഉറപ്പാക്കണമെന്നതാണ് മന്ത്രി നൽകിയ പ്രധാന നിർദ്ദേശം. അദ്ധ്യാപക- അനദ്ധ്യാപക-വിദ്യാർത്ഥി പങ്കാളിത്തത്തിൽ ക്യാമ്പസുകളിൽനിന്ന് മാലിന്യം സമ്പൂർണ്ണമായി നീക്കം ചെയ്തുവെന്ന് ഉറപ്പാക്കും. പൊതുജനങ്ങളിൽ അവബോധമുണർത്താൻ വേണ്ട വിദ്യാഭ്യാസപരിപാടികൾക്ക് വിദ്യാർത്ഥികളെ സന്നദ്ധരാക്കും. തെരഞ്ഞെടുത്ത വിദ്യാർത്ഥികളെ തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ അംബാസഡർമാരായി ക്യാമ്പയിനുമായി സഹകരിക്കാൻ നടപടിയെടുക്കും.

മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട സ്റ്റാർട്ട്- അപ്പ് തുടങ്ങാൻ  വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കും. ലാബുകളിലെ രാസമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ സംവിധാനമൊരുക്കും. കോളേജുകളിൽ നാപ്പ്കിൻ വെൻഡിങ് മെഷീനുകളും ഇൻസിനറേറ്ററും സ്ഥാപിക്കാനും വേണ്ട നടപടികളെടുക്കാൻ മന്ത്രി നിർദ്ദേശം നൽകി. നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ എൻസിസി, എൻഎസ്എസ്, കോളേജിലെ മറ്റു ക്ലബ്ബുകൾ, കോളേജ് യൂണിയൻ, പിടിഎ എന്നിവയുടെ ഭാരവാഹികളെയും അദ്ധ്യാപക-അനദ്ധ്യാപക പ്രതിനിധികളെയും ഉൾപ്പെടുത്തി പ്രിൻസിപ്പാൾമാർ യോഗം വിളിച്ചു ചേർക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top