29 March Friday

സുള്ള്യയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം; രണ്ട് എസ്‌ഡിപിഐക്കാർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 28, 2022

പിടിയിലായ എസ്‌ഡിപിഐക്കാർ

മംഗളൂരു > സുള്ള്യയിൽ യുവമോർച്ച നേതാവ്‌ വെട്ടേറ്റ്‌ മരിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. എസ്ഡിപിഐ നേതാവും സുള്ള്യ സവനുർ സ്വദേശിയുമായ സക്കീർ (29), ബെല്ലാരെ സ്വദേശി ഷഫീഖ് (27) എന്നിവരെയാണ് പ്രത്യേക അന്ന്വേഷണ സംഘം അറസ്റ്റ്‌ ചെയ്‌തത്. കസ്റ്റഡിയിലുണ്ടായിരുന്ന 21 പേരിൽ പെട്ടവരാണ് ഇരുവരും. യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീണ്‍ നെട്ടാരുവാണ്‌ കൊല്ലപ്പെട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top