12 July Saturday

തോട്ടിലെ ഒഴുക്കിൽപ്പെട്ട യുവാവിനെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

ദേവിയാർ പുഴയിൽ സ്കൂബ സംഘം തെരച്ചിൽ നടത്തുന്നു

അടിമാലി> തോട്ടിൽ മീൻ പിടിക്കാൻ പോയ നാലംഗ സംഘത്തിലെ യുവാവിനെ ഒഴുക്കിൽ പെട്ട്  കാണാതായി. മുങ്ങൽ വിദഗ്ധ സംഘം തെരച്ചിൽ ആരംഭിച്ചു. ഒഴുവത്തടം കളത്തിപ്പറമ്പിൽ തങ്കന്റെ മകൻ അഖിൽ (22) നെ ആണ്  കാണാതായത്.

ദേവിയാർ പുഴയുടെ ഭാഗമായ അടിമാലി തോട്ടിൽ പതിനാലാം മൈൽ മഴുവൻമറ്റംപടി ഭാഗത്താണ്  കാണാതായത്. ഞായറാഴ്ച വൈകിട്ട് 5 ഓടെ ആണ് അപകടം.
ഫയർ ഫോഴ്‌സും പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രദേശത്ത്‌ കനത്ത മഴയും കുത്തൊഴുക്കും കാറ്റുമാണുള്ളത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top