05 December Tuesday

തിരൂരിൽ ഗർഭിണിയെ ആക്രമിച്ച 
യൂത്ത് ലീഗ് നേതാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023
തിരൂർ > റോഡ് തടസ്സപ്പെടുത്തി കാർ പാർക്ക്‌ ചെയ്‌തത് ചോദ്യംചെയ്‌ത യുവാവിനെയും ഗർഭിണിയായ ഭാര്യയെയും യൂത്ത് ലീഗ് നേതാവും സംഘവും മർദിച്ചു. യൂത്ത് ലീഗ് നേതാവ്‌ തെക്കേഇടി വെട്ടിഅകത്ത്  അബൂബക്കറി  (ബാബു)നെ തിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
 
തിരൂർ പൊരൂർ കണ്ണന്മാൻ കടവത്ത് ആസിഫ് അലി (33), ഭാര്യ ഷാഹിന (30) എന്നിവരെയാണ് കാറിലെത്തിയ മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ നേതാവും കെഎസ്ഇബി കോൺട്രാക്‌ടറുമായ തെക്കേഇടി വെട്ടി അകത്ത് അബൂബക്കര്‍, തെക്കെ ഇടിവെട്ടിയത്ത് അബ്ദുൽ വഹാബ് എന്നിവർ ചേർന്ന് മർദിച്ചത്. തിങ്കൾ രാത്രി എട്ടോടെ താഴേപാലം എംഇഎസ് റോഡിലാണ് സംഭവം. ഭാര്യയും മകനുമായി ബൈക്കിൽ ടൗണിലേക്കു പോകുന്നതിനിടെ ഇവരുടെ ബൈക്കിന് കുറുകെ കാർ നിർത്തി.
 
ഇത് ചോദ്യംചെയ്‌തതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ അബൂബക്കർ ആദ്യം ആസിഫിനെ മർദിച്ചു. ഇത് കണ്ട് തടയാൻ ചെന്ന ഷാഹിനയെ മർദിക്കുകയും വയറിൽ ചവിട്ടുകയും ചെയ്‌തു. അവശയായ ഷാഹിനയെ നാട്ടുകാർ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക്‌ സാരമായതിനാൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top