29 March Friday

പരപ്പനങ്ങാടിയിൽ കോവിഡ്‌ ബാധിതരുണ്ടെന്ന്‌ വ്യാജപ്രചരണം; യൂത്ത്‌ ലീഗ്‌ നേതാവ്‌ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

പരപ്പനങ്ങാടി > പരപ്പനങ്ങാടിയിൽ കോവിഡ്‌ ബാധിതരുണ്ടെന്ന്‌ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തിയ യൂത്ത്‌ ലീഗ്‌ നേതാവ്‌ അറസ്‌റ്റിൽ. അറ്റത്തങ്ങാടി സ്വദേശി ജാഫർ അലി നെച്ചിക്കാട്ടിനെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. 23 ആം വാർഡ്‌ യൂത്ത്‌ ലീഗ്‌ ഭാരവാഹിയും വൈറ്റ്‌ ഗാർഡ്‌ പ്രവർത്തകനുമാണ്‌. കോട്ടന്തല ഭാഗത്ത്‌ കോവിഡ്‌ ബാധിതരുണ്ടെന്നായിരുന്നു ശബ്‌ദസന്ദേശം. പ്രവാസികളെ അപകീർത്തിപ്പെടുത്തുംവിധമായിരുന്നു പ്രചാരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top