12 July Saturday

ഗുണ്ടാത്തലവന്മാർക്കൊപ്പം 
യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ ; ചിത്രങ്ങൾ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

സുഹൈൽ ഷാജഹാൻ(ഇടത്ത് നിന്ന് രണ്ടാമത‍് ) 
ആസിഫ്‌, ആരിഫ്‌, ഓംപ്രകാശിന്റെ ഡ്രൈവർ ജോമോൻ എന്നിവർക്കൊപ്പം


തിരുവനന്തപുരം
തലസ്ഥാനത്ത്‌ വിളയാട്ടം നടത്തിയ കുപ്രസിദ്ധ ഗുണ്ടാത്തലവന്മാരും അനുയായികൾക്കുമൊപ്പമുള്ള യൂത്ത്‌കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്റെ ചിത്രങ്ങൾ പുറത്ത്‌. ഗുണ്ടാത്തലവൻ പുത്തൻപാലം രാജേഷിനും ഓംപ്രകാശിന്റെ അനുയായിയായ ആസിഫിനും ആരിഫിനുമൊപ്പമുള്ള ചിത്രമാണ്‌ പുറത്തുവന്നത്‌.

പുത്തൻപാലം രാജേഷ്‌ സുഹൈലിന്‌ ‘രാജേഷ്‌ അണ്ണൻ’ ആണ്‌. പാറ്റൂർ ആക്രമണക്കേസിൽ അറസ്റ്റിലായ ആസിഫിനെ  ‘ഇക്കയെന്നാണ്‌’ വാട്‌സാപ്‌ സ്റ്റാറ്റസിൽ ഇയാൾ വിശേഷിപ്പിക്കുന്നത്‌. എ കെ ജി സെന്റർ ബോംബാക്രമണ കേസിൽ പ്രതിയായതോടെ നാടുവിട്ട സുഹൈൽ ഇതുവരെയും തിരികെ എത്തിയിട്ടില്ല. കെ സുധാകരന്റെ അടുത്ത അനുയായി കൂടിയായ ഇയാൾ ഗുണ്ടകളുമായി പലയിടത്തും ഒത്തുകൂടിയെന്ന്‌ തെളിയിക്കുന്നതാണ്‌  ചിത്രങ്ങൾ. പാറ്റൂർ ആക്രമണക്കേസിലെ പ്രതികളായ ജോമോൻ, ആരിഫ് എന്നിവരും ചിത്രത്തിലുണ്ട്‌. മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ അപായപ്പെടുത്താൻ ശ്രമിച്ചതും എ കെ ജി സെന്റർ ആക്രമിച്ചതിലും സുഹൈലിന്റെ ആസൂത്രണം വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ്‌ ഗുണ്ടാത്തലവന്മാരുമായുള്ള ബന്ധവും പുറത്താകുന്നത്‌.

ഗുണ്ടാത്തലവൻ പുത്തൻപാലം 
രാജേഷിനൊപ്പം

ഗുണ്ടാത്തലവൻ പുത്തൻപാലം 
രാജേഷിനൊപ്പം


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top