18 April Thursday

വൈസ് പ്രസിഡന്റിന്റെ വസ്ത്രം വലിച്ചു കീറി; നെന്മാറയിൽ യൂത്ത് കോണ്‍​ഗ്രസില്‍ "കൈയാങ്കളി'

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

നെന്മാറ> യൂത്ത് കോൺ​ഗ്രസ് നെന്മാറ നിയോജക മണ്ഡലം യോ​ഗത്തിൽ നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി, വൈസ് പ്രസിഡന്റിന് ക്രൂര മർദനമേറ്റു. ജില്ലാ പ്രസി‍ഡന്റ് ടി ഫിറോസ് ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ഫെബിൻ എന്നിവർ പങ്കെടുത്ത യോ​ഗത്തിലാണ് കൈയാങ്കളി. ചിലർക്ക്‌  ഭാരവാഹിത്വം നൽകിയതാണ് നെന്മാറയിൽ നിന്നുള്ള യൂത്ത് നേതാക്കളെ ചൊടിപ്പിച്ചത്. ജില്ലാ നേതൃത്വവുമായി കടുത്ത വിയോജിപ്പ്‌ യോ​ഗത്തിന്റെ തുടക്കത്തിൽ തന്നെ ഉയർന്നു.

ചർച്ചക്കിടെ ഉണ്ടായ ബഹളം കൈയാങ്കളിയിൽ എത്തുകയായിരുന്നു. യൂത്ത് കോൺ​ഗ്രസ് വൈസ് പ്രസിഡന്റിന്റെ വസ്ത്രം കീറുകയും ഹാളിന് പുറത്തേക്ക് തള്ളുകയും  ചെയ്തു. തുടർന്ന് ഒരു വിഭാ​ഗം ബഹളം വച്ചതോടെ യോ​ഗം പൂർത്തിയാക്കാതെ നേതാക്കൾ മടങ്ങി.

യൂത്ത് കോൺ​ഗ്രസ്‌ നെന്മാറ മണ്ഡലം കമ്മിറ്റിയും ജില്ലാ നേതൃത്വവും തമ്മിൽ നേരത്തേ മുതൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. യൂത്ത് കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക വാട്‌സ്‌ ആപ് ​ഗ്രൂപ്പുകളിലടക്കം പരസ്യമായ ഏറ്റുമുട്ടൽ നടന്നിട്ടുണ്ട്‌. ഇതിന്റെ തുടർച്ചയാണ് മണ്ഡലം കമ്മിറ്റി യോ​ഗത്തിലെ അടി. ചെറിയ പാർടികളിൽ നിന്നെത്തിയവർക്ക് പ്രാദേശിക നേതാക്കളുടെ താൽപ്പര്യം പരി​ഗണിക്കാതെ സ്ഥാനങ്ങൾ നൽകുന്നതിനെയാണ് ഒരു വിഭാ​ഗം ചോദ്യം ചെയ്യുന്നത്. എന്നാൽ ഇവരുടെ പരാതി ഉൾക്കൊള്ളാൻ ജില്ലാ നേതൃത്വം തയ്യാറാകുന്നില്ല. വിയോജിപ്പ് കൈയാങ്കളിയിൽ എത്തിയതോടെ വിഷയത്തിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന നേതാക്കൾ ഇടപെട്ടിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top