19 March Tuesday
നേതാക്കൾക്ക്‌ മയക്കുമരുന്ന്‌ മാഫിയ ബന്ധം

കൊല്ലത്ത്‌ യൂത്ത് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് 17 പേർ ഡിവൈഎഫ്ഐയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

യൂത്ത് കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ച്‌ ഡിവൈഎഫ്ഐയിലേക്ക് വന്നവരെ ജില്ലാ സെക്രട്ടറിയറ്റ് അം​ഗം യു പവിത്ര
 പതാക കൈമാറി സ്വീകരിക്കുന്നു

കൊല്ലം > യൂത്ത് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച്‌ 17 പേർ ഡിവൈഎഫ്ഐയിലേക്ക്. കഞ്ചാവ്‌–-മയക്കുമരുന്ന്‌ മാഫിയയെ സംരക്ഷിക്കുന്ന യൂത്ത്‌ കോൺഗ്രസ്‌ നേതാക്കളുടെ നിലപാടിൽ പ്രതിഷേധിച്ചാണ്‌ സജീവ പ്രവർത്തകരായ 17 പേരും സംഘടനയുമായുള്ള ബന്ധം ഉപേക്ഷിച്ചത്‌. മുതാക്കര ബീച്ച് സൗത്ത് യൂണിറ്റിൽ സംഘടിപ്പിച്ച യോഗത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം യു പവിത്ര പതാക കൈമാറി സ്വീകരിച്ചു.
 
യോഗം സിപിഐ എം കൊല്ലം ഏരിയ സെക്രട്ടറി എ എം ഇക്ബാൽ ഉദ്ഘാടനംചെയ്തു . ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ ആർ വൈശാഖ് അധ്യക്ഷനായി. സിപിഐ എം പോർട്ട് ലോക്കൽ സെക്രട്ടറി ജെ ബിജു, സിപിഐ എം ഏരിയ കമ്മിറ്റിഅംഗം എ കെ സവാദ്,  മുഹമ്മദ്‌ ബിലാൽ, സനോഫർ, ജസ്റ്റിൻ, ജോസഫ്,  ജിബിൻ, സ്റ്റെനിൽ എന്നിവർ സംസാരിച്ചു. തുടർന്ന്  ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top