25 April Thursday

യൂത്ത് കോൺഗ്രസിന്റെ അക്രമ സമരം;ഗ്രനേഡിൽ പരിക്കേറ്റത് ഒരാൾക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022

തിരുവനന്തപുരം>യൂത്ത്കോൺഗ്രസുകാർ തലസ്ഥാനത്ത് നടത്തിയ അക്രമസമരത്തിന് നേരെ പൊലീസ് ഗ്രനേഡ് ഉപയോഗിച്ചപ്പോൾ പരിക്കുപറ്റിയത് ഒരാൾക്ക് മാത്രമാണെന്ന്  മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കെ രാധാകൃഷ്ണൻ സഭയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

തലസ്ഥാനത്ത് 150 ഓളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം നിയമസഭയിലേക്ക് നടത്തിയ മാർച്ച് നിയമസഭയ്ക്കു സമീപം പോലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞിരുന്നു.

ബാരിക്കേഡ് ഭേദിച്ചും കല്ലേറ് നടത്തിയും മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞു പോകാതെ സ്ഥലത്ത് പ്രശ്നങ്ങൾ സൃഷ്ടിച്ച  സന്ദർഭത്തിലാണ് MK2 ഇനത്തിൽപ്പെട്ട സ്റ്റൺ ഗ്രനേഡ് പ്രയോഗിച്ച് ഇവരെ പിരിച്ചുവിട്ടത്. സംഭവത്തിൽ ഒരു പ്രവർത്തകന്റെ ഇടതുകാലിന് മുറിവേൽക്കാൻ ഇടയായിട്ടുണ്ട്. പരിക്കേറ്റ പ്രവർത്തകനെ പോലീസ് ചികിത്സയ്ക്കായി ജനറൽ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. നിലവിൽ ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയി ലാണ്. മാർച്ചിനെത്തുടർന്നുണ്ടായ സംഭവത്തിൽ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ക്രൈം.1181/22 ആയി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കെ. രാധാകൃഷ്ണൻ മറുപടി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top