25 April Thursday

കൊച്ചി കോർപറേഷനിൽ കോൺഗ്രസ്‌ ആക്രമണം ; 4 പേർക്കെതിരെ വധശ്രമത്തിന്‌ കേസ്‌ , ഒരാൾ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

കൊച്ചി
കോൺഗ്രസ്‌ സമരത്തിനിടെ കൊച്ചി കോർപറേഷൻ സെക്രട്ടറിയെയും ജീവനക്കാരെയും മർദിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ. യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകൻ വടുതല മനയിൽ വീട്ടിൽ ലാൽ വർഗീസിനെയാണ്‌ (37) വെള്ളിയാഴ്‌ച സെൻട്രൽ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ്‌ അറസ്‌റ്റ്‌. യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി സോണി പനന്താനം, സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ, എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ്‌ സിജോ ജോസഫ്‌, യുഡിഎഫ്‌ അനുകൂല സംഘടന കെഎംസിഎസ്‌എ സംസ്ഥാന സെക്രട്ടറിയും സീനിയർ ക്ലർക്കുമായ ഒ വി ജയരാജ്‌ എന്നിവർക്കെതിരെയും ഇതേ വകുപ്പുകൾപ്രകാരം  വ്യാഴാഴ്‌ച സെൻട്രൽ പൊലീസ്‌ കേസെടുത്തു. കോർപറേഷൻ സെക്രട്ടറി ബാബു അബ്ദുൽ ഖദീറിന്റെയും കേരള മുനിസിപ്പൽ ആൻഡ്‌ കോർപറേഷൻ സ്‌റ്റാഫ്‌ യൂണിയന്റെയും (കെഎംസിഎസ്‌യു) പരാതിയിലാണ്‌ കേസ്‌.

ഏഴിന്‌ കോൺഗ്രസ്‌ നടത്തിയ താലൂക്ക് ഓഫീസ്‌ മാർച്ചിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്‌റ്റിലായി. യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകൻ വാതുരുത്തി കരിക്കോട്ട്‌ വീട്ടിൽ റോഷനാണ്‌ (32) അറസ്‌റ്റിലായത്‌. യൂത്ത്‌ കോൺഗ്രസുകാരൻ ജെറി ജെസിനെ വ്യാഴാഴ്‌ച അറസ്‌റ്റ്‌ ചെയ്‌തിരുന്നു. രണ്ടുപേരും കോർപറേഷനുമുന്നിൽ  നടന്ന സമരത്തിലും അക്രമം നടത്തിയതായി പൊലീസ്‌ കണ്ടെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top