20 April Saturday

യുഡിഎഫ്‌ സമരനേതൃത്വം ഏറ്റെടുത്ത്‌ 
മാധ്യമപ്രവർത്തകരും ; വിമാനത്തിലെ ആക്രമണത്തിന്‌ ദൃശ്യമാധ്യമ പ്രവർത്തകന്റെ ഒത്താശ

പ്രത്യേക ലേഖകൻUpdated: Wednesday Jun 15, 2022


കണ്ണൂർ
സ്വർണക്കള്ളക്കടത്തുകേസിലെ പ്രതി സംഘപരിവാർ ഒത്താശയോടെ ഉന്നയിച്ച ദുരാരോപണങ്ങളുടെ മറവിൽ യുഡിഎഫ്‌ നടത്തുന്ന സമരപ്രഹസനങ്ങളുടെ നേതൃത്വം ഏറ്റെടുത്ത്‌ ഒരുവിഭാഗം മാധ്യമപ്രവർത്തകർ. വിമാനത്തിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ച ക്രിമിനലുകൾക്ക്‌ ഒത്താശചെയ്യാനും  ഇക്കൂട്ടത്തിൽപ്പെട്ട മാധ്യമപ്രവർത്തകരുണ്ടായി. അക്രമസമരത്തെ പൊലിപ്പിക്കുകയാണ്‌ ഇക്കൂട്ടർ. കണ്ണൂർ ജില്ലയിൽ തിങ്കളാഴ്‌ച നടന്ന യുഡിഎഫ്‌ സമരവും വിമാനത്താവളത്തിലെ അക്രമവുമെല്ലാം ഇക്കാര്യം അടിവരയിടുന്നു.

തളിപ്പറമ്പിൽ കില അന്താരാഷ്‌ട്ര പഠനകേന്ദ്രം ഉദ്‌ഘാടനംചെയ്യാനാണ്‌ മുഖ്യമന്ത്രി കണ്ണൂരിൽ എത്തിയത്‌. തിങ്കൾ രാവിലെ കണ്ണൂർ ഗസ്‌റ്റ്‌ ഹൗസിൽനിന്ന്‌ പുറപ്പെട്ടപ്പോൾ റോഡരികിൽ പ്രതിഷേധിക്കാൻ ആകെയുണ്ടായിരുന്നത്‌ അഞ്ചുപേർമാത്രം. എന്നാൽ, വൻ പ്രതിഷേധമെന്ന നിലയിലാണ്‌ ദൃശ്യമാധ്യമങ്ങൾ വാർത്തയാക്കിയത്‌. 

തളിപ്പറമ്പ്‌ നഗരത്തിൽനിന്ന്‌ കിഴക്കുഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാൻ സാധാരണനിലയിൽ പറശ്ശിനിക്കടവുവഴിയാണ്‌ പോകാറുള്ളത്‌. മുഖ്യമന്ത്രിയുടെ യാത്രയും ഇതുവഴിയാണ്‌ തീരുമാനിച്ചത്‌. ലീഗുകേന്ദ്രത്തിലൂടെയുള്ള യാത്ര ഒഴിവാക്കാനാണ്‌ ഇങ്ങനെ ചെയ്‌തതെന്ന്‌ ബിജെപി മന്ത്രിയുടെ ചാനൽ കഥയുണ്ടാക്കി. ഈ ചാനൽ റിപ്പോർട്ടർ തന്നെയാണ്‌ ഇക്കാര്യം സമരക്കാരെ അറിയിച്ചതും. പങ്കാളിത്തം ശുഷ്‌കമായി സമരം പൊളിഞ്ഞതോടെയാണ്‌ വിമാനത്തിലെ അക്രമത്തിന്‌ പദ്ധതിയിട്ടത്‌.  പിടിയിലായ രണ്ട്‌ പ്രതികൾക്കും സഹായിക്കും ഈ റിപ്പോർട്ടറുമായി അടുത്ത ബന്ധമുണ്ട്‌. ഈ റിപ്പോർട്ടർ നിർദേശിച്ചതനുസരിച്ചാണ്‌  ഒരാൾ രംഗം മൊബൈൽ ഫോണിൽ പകർത്തിയത്‌. ഇതേ ചാനലിന്റെ തിരുവനന്തപുരത്തെ റിപ്പോർട്ടർക്കാണ്‌ ദൃശ്യം അയച്ചുകൊടുത്തത്‌.

ഈ ചാനലിന്റെ കണ്ണൂരിലെ റിപ്പോർട്ടറുടെ ചെയ്‌തികളെല്ലാം ഏറെക്കാലമായി യൂത്ത്‌ കോൺഗ്രസ്‌–-കെഎസ്‌യു പ്രവർത്തകന്റെ നിലവാരത്തിലാണ്‌. മുമ്പ്‌, കാസർകോട്‌ ജില്ലയിലെ പര്യടനത്തിനിടെ മുഖ്യമന്ത്രി പെരിയയിൽ എത്തുകയാണെങ്കിൽ ചാണകവെള്ളം തളിക്കാൻ ഇയാൾ ഏതാനും യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരെ ചട്ടംകെട്ടി നിർത്തിയിരുന്നു. സിപിഐ എം 23–-ാം പാർടി കോൺഗ്രസ്‌ സംഘാടകസമിതി ഓഫീസിൽ മറ്റൊരു മാധ്യമപ്രവർത്തകനെ മർദിച്ച്‌ സംഘർഷത്തിനു ശ്രമിച്ചതും വിവാദമായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top