മൂന്നാര്‍ > പ്രേമം നിരസിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം വര്‍ഷ ടിടിസി വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു.പാലക്കാട് കൊഴിഞ്ഞാംപാറ സ്വദേശിനി പ്രിന്‍സി (21) ക്കാണ് മുഖത്ത് വെട്ടേറ്റ് പരിക്കേറ്റത്. ചൊവ്വ വൈകിട്ട് അഞ്ചോടെ നല്ലതണ്ണി റോഡിലാണ് സംഭവം.
റോഡിലൂടെ നടന്നുപോയ പ്രിന്‍സിയെ പിന്തുടര്‍ന്നെത്തിയ പാലക്കാട് മണല്‍ക്കാട് സ്വദേശി ആല്‍വിന്‍ (23) സംസാരിച്ചെങ്കിലും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് പ്രകോപിതനായ യുവാവ് കൈവശം സൂക്ഷിച്ചിരുന്ന കത്തികൊണ്ട് മുഖത്ത് വെട്ടുകയായിരുന്നു. ബഹളം വച്ചതോടെ ആല്‍വിന്‍ ഓടി രക്ഷപ്പെട്ടു.
ഇതിലെ ഓട്ടോയില്‍ വന്നവരാണ് റോഡില്‍ വീണുകിടന്ന പ്രിന്‍സിയെ മൂന്നാര്‍ ടാറ്റ ഹൈറേഞ്ച് ആശുപത്രിയില്‍ എത്തിച്ചത്. ശല്യം സഹിക്കാനാവാതെ ആല്‍വിന്റെ നമ്പര്‍ ഫോണില്‍ ബ്ലോക്ക് ചെയ്തിരുന്നതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. മൂന്നാര്‍ എസ്‌ഐമാരായ കെ ഡി മണിയന്‍, കെ ഡി ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..