കൊച്ചി> ആലുവയില്‍ അനുജൻ ചേട്ടനെ വെടിവെച്ചു കൊന്നു. ആലുവ എടയപ്പുറം തൈപറമ്പിൽ പോൾസൺ ആണ് മരിച്ചത്. അനുജൻ ടി ജെ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ 12നാണ് സംഭവം. വീട്ടിലെ ഇരുചക്ര വാഹനവുമായി ബന്ധപ്പെട്ട തര്‍ക്കവും തുടർന്ന് പൊലീസിൽ നൽകിയ പരാതിയുമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് വിവരം.
ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം. തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് രാവിലെ പോൾസൻ അടിച്ചു തകർത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസിൽ പരാതി നല്കിയിരുന്നു. ഇതേചൊല്ലി ഉണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് തോമസ് പോൾസനെ വെടിവെക്കുകയായിരുന്നു.
തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. വീട്ടുകാര്‍ ആരോടും വലിയ ബന്ധനമൊന്നും പുലര്‍ത്തിയിരുന്നവരല്ലെന്നാണ് അയല്‍വാസി പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..