25 April Thursday

കല്ലടയാറ്റിൽ അമ്മയും മക്കളും മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 8, 2023

കൊല്ലം> പുനലൂർ കല്ലടയാറ്റിൽ അമ്മയേയും മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. കല്ലുവാതുക്കൽ സ്വദേശിനി രമ്യാ രാജ്(30). മകൾ സരയൂ(5). മകൻ സൗരഭ്(3) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയോടെയാണ് മുക്കടവ് റബർ പാർക്കിന് സമീപം മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷാൾ കൊണ്ട് പരസ്പരം ബന്ധിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. ഉച്ചയോടെ യുവതിയും കുട്ടികളും വിജനമായ സ്ഥലത്തുകൂടെ നടന്നുപോകുന്നത് നാട്ടുകാർ  കണ്ടിരുന്നു. പിന്നീട് ഇവരെ കാണാതായതോടെ സംശയം തോന്നി തിരച്ചിൽ നടത്തുകയായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top