20 April Saturday

വയോധികനെ മർദിച്ച് പണം കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

കൂത്തുപറമ്പ് > വയോധികനെ വീട്ടിൽ കയറി മർദിച്ച് പണം കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് പാറാലിലെ സരസു നിവാസിൽ ഉണ്ണിക്കുട്ടൻ എന്ന പ്രണവിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട്‌ കൂത്തുപറമ്പ് ആമ്പിലാടെ സി ഗോപിയെ മർദിച്ചാണ് യുവാവ്  പണം കവർന്നത്. ഗോപിയുടെ അയൽ വീട്ടിലെത്തി പ്രണവ് ബഹളമുണ്ടാക്കിയത് ഗോപി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ വീട്ടിലെത്തിയ പ്രണവ് ഗോപിയെ മര്‍ദിച്ച് ഇയാളുടെ കയ്യിലുണ്ടായിരുന്ന 5000 രൂപ കവരുകയായിരുന്നു. കൊലപാതകം, കഞ്ചാവ് വില്പന, മോഷണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് പ്രണവെന്ന് പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top