26 April Friday

കോട്ടയത്ത് യുവതിയെ വെട്ടിക്കൊന്നു; മരിച്ചത് പങ്കാളികളെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരി

വെബ് ഡെസ്‌ക്‌Updated: Friday May 19, 2023

കോട്ടയം > കറുകച്ചാലില്‍ യുവതി വെട്ടറ്റ് മരിച്ചു. മാലം കാത്തിരത്തുംമൂട്ടില്‍ ജൂബി (26) ആണ് മരിച്ചത്. വീട്ടിനുള്ളില്‍ വെട്ടേറ്റ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പങ്കാളികളെ കൈമാറ്റം ചെയ്‌ത കേസിലെ പരാതിക്കാരിയാണ് മരിച്ച ജൂബി. കുട്ടികളുമായി തനിച്ച് താമസിക്കുകയായിരുന്നു. ഭര്‍ത്താവാണ് കൊലനടത്തിയതെന്ന് ജൂബിയുടെ പിതാവ് പൊലീസില്‍ മൊഴി നല്‍കി.

രാവിലെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് വെട്ടേറ്റു കിടക്കുന്ന നിലയിലാണ് ജൂബിയെ കണ്ടത്. കളിക്കാനായി പോയിരുന്ന യുവതിയുടെ മക്കൾ തിരിച്ചെത്തിയപ്പോഴാണ് സംഭവം കാണുന്നത്. ജൂബിയുടെ അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. പൊലീസ് സ്ഥലത്തെത്തി ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  

സമൂഹമാധ്യമങ്ങൾ വഴി പങ്കാളിയെ കൈമാറ്റം ചെയ്‌ത കേസിലെ പരാതിക്കാരിയാണ് മരിച്ച ജൂബി. കഴിഞ്ഞവർഷം ജനുവരിയിലാണ് കോട്ടയം കറുകച്ചാലിൽ സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ ആളുകളെ അറസ്റ്റ് ചെയ്‌തത്. യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് അടക്കം 9 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഇതേത്തുടർന്ന് ഭർത്താവിൽ നിന്നും അകന്ന് കഴിയുകയായിരുന്നു. ഭർത്താവാണ് കൊല നടത്തിയതെന്നും സംഭവത്തിനുശേഷം ഇയാൾ രക്ഷപെട്ടെന്നുമാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. പൊലീയ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top