29 March Friday

ലോകാരോഗ്യദിനം: കൊല്ലം നടന്നു, ഒപ്പം ബാലഗോപാലും

വെബ് ഡെസ്‌ക്‌Updated: Sunday Apr 7, 2019

കൊല്ലം> ലോകാരോഗ്യദിനാഘോഷങ്ങളുടെ ഭാഗമായി നഗരത്തില്‍ വിവിധമേഖലകളിലെ പ്രമുഖര്‍ അണിനിരന്ന് 'നമുക്ക് നടക്കാം, കൊല്ലത്തിനൊപ്പം' എന്ന പേരില്‍ പ്രഭാതസവാരി നടത്തി.  ''എല്ലാവര്‍ക്കും ആരോഗ്യം ആര്‍ക്കും, എവിടെയും' എന്ന ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനസന്ദേശം അധികരിച്ചായിരുന്നു പരിപാടി. കൊല്ലം വാക്കെഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ഒളിമ്പ്യന്‍ അനില്‍കുമാര്‍ പ്രായം കുറഞ്ഞ ഫിഡെ മാസ്റ്റര്‍ ജുബിന്‍ ജിമ്മിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ.ബിജു ബി നെല്‍സണ്‍ ആരോഗ്യദിനസന്ദേശം നല്‍കി. ആരോഗ്യം ഒരു മനുഷ്യാവകാശമാണെന്നും എല്ലാ മനുഷ്യര്‍ക്കും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിനുള്ള അവസരം ഉറപ്പ് വരുത്തുന്നതിനുള്ള ആലോചനകള്‍ കൂടുതല്‍ സജീവമായി ഏറ്റെടുക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ജീവിക്കുന്ന പ്രദേശമോ, സാമ്പത്തികനിലയോ, മറ്റ് സാമൂഹ്യ സാഹചര്യങ്ങളോ വ്യത്യാസപ്പെടുന്നത് കൊണ്ട് ആര്‍ക്കും മെച്ചപ്പെട്ട ചികിത്സ  ലഭിക്കാതെ പോകരുത്.



 ഇത്തരത്തില്‍ പ്രാഥമികാരോഗ്യ രംഗത്തുണ്ടാവേണ്ട ഉയര്‍ന്ന കരുതലുള്‍പ്പെടെ സുപ്രധാനമായ ആശയങ്ങളാണ് ലോകാരോഗ്യ സംഘടന ഈ വര്‍ഷത്തെ സന്ദേശത്തിലൂടെ മുമ്പോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൃദ്രോഗവിദഗ്
ധന്‍ ഡോ. ജോസഫ് കാര്‍ലോസ് നടത്തത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. ആശ്രാമം മൈതാനം ചുറ്റി  അഡ്വവെഞ്ചര്‍  പാര്‍ക്കിലെ ഓപ്പണ്‍ ജിംനേഷ്യത്തില്‍ സമാപിച്ച നടത്തത്തില്‍ എല്‍.ഡി.എഫ് ലോക്‌സഭാ സ്ഥാനാര്‍ഥിയും മുന്‍ രാജ്യസഭാംഗവുമായ  കെ എന്‍ ബാലഗോപാലിന്റെ സാന്നിധ്യം ശ്രദ്ധേയമായി.


ബാലഗോപാലിന്റെ എം.പി ഫണ്ട് ഉപയോഗിച്ചാണ്  കേരളത്തില്‍ ആദ്യമായി  പൊതുജനങ്ങള്‍ക്കായി ആരംഭിച്ച ഓപ്പണ്‍ ജിംനേഷ്യം ആശ്രമത്ത് സ്ഥാപിച്ചത്. എം.നൗഷാദ് എംഎല്‍എ, മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു,ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്,വൈസ് പ്രസിഡന്റ് കെ.രാമഭദ്രന്‍,ഐ എം എ സെക്രട്ടറി ഡോ.വിനോദ് ജോര്‍ജ് ഫിലിപ്പ്,  ,ഡോ.ജോസഫ് കാര്‍ലോസ്, ഡോ.റെയ്ച്ചല്‍ ഡാനിയേല്‍,ഡോ.ജേക്കബ് ഡാനിയേല്‍,ഡോ.ബി.പ്രിയലാല്‍,ഡോ.സെല്‍വന്‍ ലൂക്കോസ്,ഡോ.ജേക്കബ് ജോണ്‍,ഡോ.ജി.അഭിലാഷ് ,ഡോ.അനീഷ് കൃഷ്ണന്‍,ഡോ.അജയ് കൃഷ്ണന്‍ ,ഡോ.ആല്‍വിന്‍ ,ഡോ.സുജിത്,ഡോ.വൈ.ഷിബു, സീഷോര്‍ വാക്കേഴ്സ് ക്ലബ് സെക്രട്ടറി ചന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top