19 April Friday

ഇടുക്കിയിൽ ശെൽവരാജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച‌് 40 കോൺഗ്രസ‌് പ്രവർത്തകർ സിപിഐ എമ്മിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 8, 2019

ഇടുക്കി(ഉടുമ്പൻചോല)> കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച‌്  40 കോൺഗ്രസ‌് പ്രവർത്തകർ പാർടിയിൽ നിന്നും രാജിവെച്ചു. ഇവർ സിപിഐ എമ്മുമായി സഹകരിച്ച‌് പ്രവർത്തിക്കും. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് വിജയാഹ്ലാദത്തിനിടെ കോൺഗ്രസ‌് പ്രവർത്തകരായ അരുൾ ഗാന്ധി, മകൻ ചിമ്പു, ക്ലാമറ്റത്തിൽ സിബി എന്നിവർ ചേർന്ന‌് സിപിഐ എം പ്രവർത്തകൻ ശെൽവരാജിനെ കല്ലുകൊണ്ട‌് തലയ‌്ക്കടിച്ച‌് കൊലപ്പെടുത്തിയിരുന്നു. ശെൽവരാജിനെ അരുംകൊല ചെയ്ത പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ‌് നിയുക്ത എംപി ഡീൻ കുര്യാക്കോസും കോൺഗ്രസ‌് നേതൃത്വവും സ്വീകരിച്ചത‌്. കോൺഗ്രസ‌ിന്റെ ഈ കപട രാഷ്ട്രീയത്തിൽ പ്രതിഷേധിച്ചാണ‌് പാർട്ടി വിടുന്നതെന്നും രാജിവെച്ചവർ പറഞ്ഞു.

അഖിലേഷ‌് ആടുകിടന്താൻ, അലക‌്സ‌് ആടുകിടന്താൻ, പി എം അജിത‌്കുമാർ, പാണ്ടിയൻ, തങ്കം, വെള്ളച്ചാമി, സുമതി, സതീശൻ, കുമാർ, ശരവണൻ, രാമചന്ദ്രൻ, ധനുഷ‌്കോടി ഭാഗ്യം, അളകുമണി, രാമകുമാർ, മുരുകൻ, പെരുമാൾ കണ്ണമ്മ, പത്മ, പുന്നക്കുന്നേൽ ശ്രീജ, പുന്നക്കുന്നേൽ മണി, ചുണ്ടങ്ങക്കരിയിൽ ഷിബു മാധവൻ, ചുണ്ടങ്ങക്കരിയിൽ സുമ ഷിബു, പുന്നക്കുന്നേൽ അനീഷ മണി, കുമ്പി‌ളിമൂട്ടിൽ ബേബി, ജിജി ബേബി, പ്രിൻസി ബേബി, കൂക്കലാർ ഗണേഷൻ, ശിവകുമാർ, വിജയകുമാർ, പാറേമ്മൽ ശെഷൻ തങ്കപ്പൻ, നമരി ബി പെരുമാൾ, ലക്ഷ‌്മി പെരുന്നാൾ, മണികുമാർ, രമ്യ മണികുമാർ, മണത്തോട‌് എസ‌് പവൻ, പി രാജേശ്വരി, മാലയമ്മ ഗണേഷൻ, പ്രിൻസ‌് ബേബി, അട്ടക്കുഴിയിൽ രാജു, കുഞ്ഞുമോൾ രാജു, ചതുരംഗപ്പാറ കറുപ്പയ്യ എന്നിവരാണ‌് സിപിഐ എമ്മുമായി സഹകരിച്ച‌് പ്രവർത്തിക്കാൻ തീരുമാനിച്ചത‌്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top