19 March Tuesday
വിദ്യാലയങ്ങളിൽ ലിംഗനീതി ഉറപ്പാക്കാൻ ഇടപെടും

വനിതാ കമീഷന്റെ അധികാര പരിധി; നിയമഭേദഗതിവേണമെന്ന്‌ അഡ്വ. പി സതീദേവി

സ്വന്തം ലേഖികUpdated: Saturday Oct 9, 2021

കോഴിക്കോട്‌ > വനിതാ കമീഷന്റെ അധികാര പരിധിയുമായി ബന്ധപ്പെട്ട്‌ നിയമഭേദഗതി വേണമെന്ന്‌ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. ഇതിനുള്ള നിർദേശം സർക്കാരിൽ സമർപ്പിച്ചു. 25 വർഷംമുമ്പുള്ള നിയമാണ്‌ പലതും. കമീഷന്‌ കൂടുതൽ അധികാരം ലഭിക്കുമ്പോൾ ഇടപെടലുകൾ വേഗത്തിലാക്കാൻ സാധിക്കും–-കലിക്കറ്റ്‌ പ്രസ്‌ക്ലബ്ബിലെ    മീറ്റ്‌ ദ പ്രസിൽ   അവർപറഞ്ഞു.

എല്ലാ മേഖലയിലും ഇപ്പോൾ സ്‌ത്രീ വിരുദ്ധതയുണ്ട്‌. വീടിന്റെ അകത്തളങ്ങളിൽനിന്ന്‌ തന്നെ തിരുത്തൽ ആവശ്യമാണ്‌. പ്രണയംപോലും അക്രമോത്സുകമായ കാലമാണിത്‌. യുവമനസുകളിൽ അക്രമവാസനകളും സ്‌ത്രീ വിരുദ്ധ ചിന്താഗതികളും ശക്തിപ്പെടുന്നുണ്ടെന്നാണ്‌ സമീപകാല  സംഭവങ്ങൾ വ്യക്തമാക്കുന്നത്‌.   സ്‌ത്രീധനം നൽകി കല്യാണം കഴിക്കില്ലെന്ന്‌ പെൺകുട്ടികൾ ഉറപ്പിക്കണം. പെൺവീട്ടുകാർ പാരിതോഷികം നൽകുന്നുണ്ടെങ്കിൽ അത്‌ സ്ത്രീകളുടെ സ്വത്താണെന്ന്‌ ഉറപ്പാക്കുന്ന രേഖകൾ ഉണ്ടായിരിക്കണം.

വിദ്യാലയങ്ങളിൽ ലിംഗനീതി ഉറപ്പാക്കാൻ ഇടപെടും:

വനിതാകമീഷൻ തീരുമാനം നടപ്പാക്കാൻ മറ്റ്‌ വകുപ്പുകൾക്ക്‌ ഉത്തരവാദിത്തമുണ്ട്‌. എന്നാൽ പലപ്പോഴും കമീഷൻ  നിർദേശങ്ങളിൽ പൊലീസ്‌ ഇടപെടാൻ മടിക്കുന്ന സാഹചര്യവുമുണ്ട്‌.തൊഴിലിടങ്ങളിലെ ചൂഷണത്തെകുറിച്ച്‌ പരാതിപ്പെടാൻ സ്‌ത്രീകൾ മടിക്കുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ആര്‌ പരാതി നൽകിയാലും കമീഷൻ ഇടപെടും. പ്രവർത്തനം കൂടുതൽ സുഗമമാക്കാൻ എറണാകുളത്തും മേഖല ഓഫീസ്‌ ആരംഭിക്കും. എല്ലാ ജില്ലയിലും കൂടുതൽ സിറ്റിങ്നടത്തുമെന്നും സതീദേവി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top