25 April Thursday

സ്‌ത്രീസുരക്ഷയിൽ കേരളത്തെ 
ഒന്നാമതാക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021


തിരുവനന്തപുരം
സ്‌ത്രീസുരക്ഷയിൽ സംസ്ഥാനത്തെ രാജ്യത്ത് ഒന്നാമതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിൽ ലിംഗസമത്വത്തിൽ കേരളമൊരു  പ്രകാശരേഖയെന്നാണ് പറയുന്നത്‌. തിരുവനന്തപുരം കോട്ടയ്‌ക്കകം ട്രാൻസ്‌പോർട്ട് ഭവനിലെ വനിതാ വികസന കോർപറേഷന്റെ നവീകരിച്ച ഓഫീസ് സമുച്ചയവും കോർപറേറ്റ് ഓഫീസും ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് വനിതകളുടെ ക്ഷേമത്തിനായി എൽഡിഎഫ് സർക്കാർ സമാനതകളില്ലാത്ത പദ്ധതി നടപ്പാക്കി‌. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനായി. നാലേമുക്കാൽ വർഷത്തിനിടയിൽ വനിതാ വികസന കോർപറേഷൻ10 ലക്ഷത്തിലധികം വനിതകൾക്ക്‌‌ സേവനം നൽകി. കോർപറേഷൻ വായ്‌പാ പദ്ധതിയിലൂടെ 480 കോടി രൂപ വനിതാസംരംഭകർക്ക്‌ വായ്‌പ നൽകി. 30 കോടിയിൽനിന്നും വാർഷിക വായ്‌പാ വിതരണം 130 കോടിയിലേക്ക്‌ ഉയർത്താനായി.

സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം തടയുന്നതിന് വിവിധ വ്യക്തികളെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി രൂപീകരിച്ച  കൈത്താങ്ങ് കർമസേന, വൺസ്റ്റോപ്പ് സെന്റർ, എന്റെ കൂട് പദ്ധതി, വനിത മിത്ര കേന്ദ്രം എന്നിവ വൻ വിജയമായെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ കെ ശൈലജ  അധ്യക്ഷയായി. വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ കെ എസ് സലീഖ സ്വാഗതം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top