10 July Thursday

ബസിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

കൊച്ചി> റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു. കളമശ്ശേരി വിടാക്കുഴ പള്ളിപ്പാട്ടുപറമ്പ് വീട്ടില്‍ ലക്ഷ്‌മി (43) ആണ് മരിച്ചത്. തിങ്കള്‍ രാവിലെ ഒമ്പതിന് ലിസി ജങ്ഷനിലാണ് അപകടം.

 പോണേക്കര റൂട്ടിലോടുന്ന 'കൊച്ചി വീല്‍സ്' ബസാണ് ലക്ഷ്‌മിയെ ഇടിച്ചത്. ലക്ഷ്‌മി റോഡ് മുറിച്ചുകടക്കവെ നിര്‍ത്തിയിട്ട ബസ് മുന്നോട്ടെടുത്തു. ബസിന്റെ മുന്‍ചക്രവും പിന്‍ചക്രവും കയറിയിറങ്ങിയാണ് മരണം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌

ബസ് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി നോര്‍ത്ത് പൊലീസ് തെരച്ചില്‍ ആരംഭിച്ചു.ലക്ഷ്‌മിയുടെ ഭര്‍ത്താവ്: അയ്യപ്പന്‍.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top