20 April Saturday

അപകടത്തില്‍ രക്തം വാര്‍ന്ന് റോഡില്‍ കിടന്നു; യുവാവിന് രക്ഷകയായി അക്ഷര

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

തിരുവനന്തപുരം> ലോറിയില്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന യുവാവിന് രക്ഷകയായി മെഡിക്കല്‍ കോളജ് ജീവനക്കാരി.വാമനപുരം ആനാകുടി അമ്പാടി ഹൗസില്‍ അഖിലി(20)നെയാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസ് ക്ലര്‍ക്കായ അക്ഷര തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ചത്.

അരമണിക്കൂറോളം റോഡില്‍ കിടന്ന യുവാവിനെ അക്ഷര ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഓഫീസിലേക്കു പോകുന്ന വഴിയാണ് റോഡില്‍ രക്തം വാര്‍ന്നു കിടക്കുന്ന അഖിലിനെ അക്ഷര കണ്ടത്.കാറിനെ മറികടക്കുന്നതിനിടെ ലോറിയില്‍ ബൈക്കിടിച്ച് അഖിലിന് പരിക്കേല്‍ക്കുകയായിരുന്നു. കോലിയക്കോട് കലുങ്ക് ജങ്ഷനു സമീപം വെള്ളിയാഴ്ച രാവിലെ 9.40-ഓടെയാണ് അപകടം നടന്നത്.
|
 ബാലരാമപുരം പൊലീസ് സ്റ്റേഷനിലെ ജീപ്പ് കൈകാണിച്ചു നിര്‍ത്തി അതില്‍ കയറ്റി യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു അക്ഷര. ആശുപത്രിയില്‍ അഖിലിന്റെ ബന്ധുക്കളെത്തിയ ശേഷം മാത്രമാണ് അക്ഷര  തിരിച്ചുപോന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top