24 April Wednesday

കോഴിക്കോട് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി: അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

കോഴിക്കോട്> മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയായ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. തൈറോയിഡ് ശസ്ത്രക്രിയയ്ക്കുശേഷം ഓപ്പറേഷൻ തിയേറ്ററിൽനിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ യുവതിയെയാണ് ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. സർജറി ഐസിയുവിലെ ഗ്രേഡ് വൺ അറ്റൻഡർക്കെതിരെയാണ് ആരോപണം.

ശനിയാഴ്ച ശസ്ത്രക്രിയയ്ക്കുശേഷം അനസ്‌തേഷ്യയുടെ മയക്കത്തിലായിരുന്ന യുവതിയെ തിയേറ്ററിൽനിന്ന് ഐസിയുവിലേക്ക് മാറ്റിയശേഷം ഇയാൾ ശാരീരികമായി ഉപദ്രവിച്ചതായി പരാതിയിൽ പറയുന്നു. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.

ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top