28 March Thursday

ട്രെയിനിനടിയിൽപ്പെട്ട യുവതിയെ 
രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022

ട്രെയിനിനടിയില്‍പ്പെട്ട രാധിക

നെയ്യാറ്റിൻകര> ചെന്നൈ–- ഗുരുവായൂർ എക്സ്പ്രസിന്റെ അടിയിൽ കുടുങ്ങിയ യുവതിക്ക് രക്ഷകരായി നെയ്യാറ്റിൻകര ഫയർഫോഴ്‌സ്. തൃശൂരിൽനിന്ന്‌ നെയ്യാറ്റിൻകര കോട്ടമുകളിലെ ബന്ധുവീട്ടിലെ ജന്മദിന ആഘോഷത്തിനെത്തിയ രാധിക (18)യാണ്‌  അപകടത്തിൽപ്പെട്ടത്‌. 
 
തിങ്കൾ രാത്രി ‍നെയ്യാറ്റിൻകര റെയിൽവേ പ്ലാറ്റ്ഫോമിൽനിന്നും രാത്രി 11.26 ന് എത്തിയ ചെന്നൈ –-ഗുരുവായൂർ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കവേ കാൽവഴുതി വീഴുകയായിരുന്നു.  നെയ്യാറ്റിൻകര ഫയർസ്റ്റേഷനിൽ നിന്നുമെത്തിയ  ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ ഡ്രൈവർ വി എസ് സുജനും റെസ്ക്യൂ ഓഫീസർ ഷിബു ക്രിസ്റ്റഫറും ചേർന്ന് ചക്രത്തിനും പാളത്തിനും ഇടയിൽ കുടുങ്ങിയ യുവതിയുടെ ഇടത്തേ കാൽ ട്രെയിൻ മുന്നോട്ട് എടുക്കുന്ന സമയത്ത് വേർപെടുത്തി. തുടർന്ന്‌  നെയ്യാറ്റിൻകര ആശുപത്രിയിലെത്തിച്ചു.
 
സ്റ്റേഷൻ ഓഫീസർ രൂപേഷിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ അൽഅമീൻ,ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർമാരായ അജിത്,ഷിജു ടി സാം,വിനീഷ്കുമാർ ഹോംഗാർഡ് ശ്രീകുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top