24 April Wednesday

വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ട വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

പാലക്കാട്> വീടിനോടു ചേര്‍ന്നുള്ള വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ട വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു.  പശുവിന് നല്‍കാനുള്ള പച്ചക്കറി അവശിഷ്ടം ശേഖരിക്കാന്‍ പഴയ പ്ലാസ്റ്റിക് സഞ്ചികള്‍ സൂക്ഷിച്ചിരുന്ന സഞ്ചിയില്‍ കൈയിട്ടപ്പോഴാണ് കടിയേറ്റത്.

പുഞ്ചപ്പാടം എയുപി സ്‌കൂളിലെ പാചകത്തൊഴിലാളിയായ തരവത്ത് ഭാര്‍ഗവിയാണ് (69) മരിച്ചത്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കടിയേറ്റ ഉടന്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഭാര്‍ഗവിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുംമുമ്പ് ബോധം നഷ്ടമായിരുന്നു.
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ഭാര്‍ഗവിക്ക് പാമ്പു കടിയേറ്റത്.

 36 വര്‍ഷമായി പുഞ്ചപ്പാടം സ്‌കൂളിലെ പാചകത്തൊഴിലാളിയാണ് മരിച്ച ഭാര്‍ഗവി.









 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top