20 April Saturday

പ്രസവത്തിനിടെ കുഞ്ഞും അമ്മയും മരിച്ചു; ആശുപത്രിയില്‍ സംഘര്‍ഷം

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

പാലക്കാട്> സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാത ശിശവും അമ്മയും മരിച്ചത് ചികില്‍സാ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിക്കുമുന്നില്‍ പ്രതിഷേധിച്ചു. ചിറ്റൂര്‍ അത്തിക്കോട് ഐശ്വര്യയാണ് തിങ്കള്‍ രാവിലെ മരിച്ചത്. ശനിയാഴ്ച രാത്രി കുഞ്ഞും മരിച്ചിരുന്നു. ഇതോടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കുമുന്നില്‍ തടുച്ചകൂടി ബഹളം വച്ചു.

 ആണ്‍കുഞ്ഞിന്റെ മരണത്തിനെതിരെ പരാതി ലഭിച്ചതിനാല്‍ മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്തു. ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കള്‍ രാവിലെ ആശുപത്രിക്കുമുന്നില്‍ നാട്ടുകാര്‍  സമരവും തുടങ്ങി. പ്രസവത്തിനായി 29 നാണ് ഐശ്വര്യയെ വെസ്റ്റ് യാക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ശസ്ത്രക്രിയ ഒഴിവാക്കാന്‍ മരുന്ന് നല്‍കിയതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ശനിയാഴ്ച രാത്രി 10.30 നാണ് കുഞ്ഞ് ജനിച്ചത്. എന്നാല്‍ രാത്രി വൈകി കുഞ്ഞ് മരിച്ചതായി ബന്ധുക്കളെ അറിയിക്കുന്നത്. തിങ്കള്‍ രാവിലെ ഐശ്വര്യയും മരിച്ചതോടെ ബന്ധുക്കളും നാട്ടുകാരും രോഷാകുലാരയി. ഇതിനിടയില്‍ നിരവധി പേപ്പറുകളില്‍ ഒപ്പിട്ടുവാങ്ങിയതായും ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കുകയും ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. ഐശ്വര്യയുടെ നില അതീവ ഗുരതരമായതോടെ ഞായര്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഐശ്വര്യയെ ചികില്‍സിച്ചത് ജൂനിയര്‍ ഡോക്ടറാണെന്നും പ്രധാന ഡോക്ടര്‍ എത്തിയില്ലെന്നും  ബന്ധുക്കള്‍ പറഞ്ഞു.  

ആശുപത്രിക്കുമുന്നില്‍ വന്‍ ജനാവലി തടിച്ചുകൂടി ബഹളം വച്ചതോടെ പാലക്കാട് സൗത്ത് പൊലീസ് സ്ഥലത്തെത്തി. ആശുപത്രിക്കെതിരെ കേസ് എടുത്തതായും ഡോക്ടര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തതായും അറിയിച്ചു. എന്നിട്ടും നാട്ടുകാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top