24 April Wednesday

ധർമ്മടത്ത്‌ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021


കണ്ണൂർ> ധർമ്മടം മേലൂരിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. മുഴപ്പിലങ്ങാട് കടവ് റോഡിലെ ചൈതന്യയിൽ പ്രകാശൻ്റെ മകൾ അനഘ (24) യാണ്  മരിച്ചത്. വടകര സ്വദേശിയും ഗോവയിൽ ബേക്കറി ഉടമയുമായ വിജേഷിന്റെ ഭാര്യയാണ്.

ചൊവ്വാഴ്ച പകൽ മേലൂരിലെ വീട്ടിലാണ്‌ അനഘ തീ കൊളുത്തിയത്‌.   ദേഹമാസകലം പൊള്ളലേറ്റ അനഘ ബുധനാഴ്ച പുലർച്ചെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. 

അസ്വാഭാവിക മരണത്തിന്  ധർമ്മടം പൊലീസ് കേസെടുത്തു. മൂന്ന് വർഷം മുമ്പാണ് വിവാഹം കഴിഞ്ഞത്.  രണ്ട് വയസുള്ള ഇയാൻ മകനാണ്. അമ്മ: ബീന (ഇന്ദുലേഖ ഫാർമസ്യൂട്ടിക്കൽ കമ്പനി ) . സഹോദരൻ: നിഷിത്ത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top